Edathirinji Welfare Association - EWA 
Official Website Of EWA 
Home
Print this pageAdd to Favorite
 
EWA - UAE യുടെ ഔദ്യോഗിക ഉദ്ഘാടനമായ നിനവ് 2011 ന്‍റെ വീഡിയോ സി ഡി ലഭിക്കുവാന്‍ ewa.uae@gmail.com എന്ന ഇ-മെയില്‍ അഡ്രസ്സിലോ 056 7140939, 050 2017468 എന്ന ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടെണ്ടതാണ്. കൂടാതെ EWA - UAE യുടെ അടുത്ത പ്രധാന പരിപാടി ഓണാഘോഷവും EWA - UAE യുടെ വാര്‍ഷികത്തോടനുബന്ധിച്ചു നടത്തുവാന്‍ ഉദ്ദേശിക്കുന്ന കലാപരിപാടികളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ewa.uae@gmail.com എന്ന ഇ-മെയില്‍ അഡ്രസ്സിലോ 056 7140939, 050 5206197 എന്ന ഫോണ്‍ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടെണ്ടതാണ്
 
ഷണ്മുഖം കനാല്‍ മാലിന്യ വിമുക്തമായി സംരക്ഷിക്കാന്‍ നടപടിയെടുക്കണം - എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍
 
ഇരിഞ്ഞാലക്കുട ഭാഗങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ ഒഴുക്കിവിട്ടു ഷണ്മുഖം കനാല്‍ മാലിന്യമാക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ഏപ്രില്‍ 20നു ദുബായില്‍ വച്ച് നടന്ന എടതിരിഞ്ഞി വെല്ഫെയെര്‍ അസോസിയേഷന്‍ (EWA-U.A.E.) ന്റെ 28- ആമത് എക്സിക്യുടീവ് കമ്മിറ്റി അപലപിച്ചു. ഷണ്മുഖം കനാല്‍ ശുദ്ധജല സ്രോതസ്സായി നിലനിര്‍ത്തുകയും പടിയൂര്‍, എടതിരിഞ്ഞി പ്രദേശങ്ങളെ മാലിന്യ വിമുക്തമായി സംരക്ഷിക്കുന്നതിനുമുള്ള നടപടികള്‍ പടിയൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും EWA-U.A.E എക്സിക്യുടിവ് കമ്മിറ്റി ആവശ്യപ്പെട്ടു.  ദുബായ് കരാമയില്‍ വച്ച് നടന്ന എക്സിക്യുടിവ് കമ്മിറ്റി മീറ്റിംഗില്‍ പ്രസിഡണ്ട്‌ നീലംകുറ്റി ജയരാജന്‍ അദ്ധ്യക്ഷത വഹിച്ചു.
 
തെക്കൂട്ട് വലൂപറമ്പില്‍  ധര്‍മ്മന്‍ മകന്‍ ധനീഷ് ദുബായില്‍ വച്ച് മരണപ്പെട്ടു.
 
എടതിരിഞ്ഞി തെക്കൂട്ട് വലൂപറമ്പില്‍  ധര്‍മ്മന്‍ മകന്‍ ധനീഷ് കഴിഞ്ഞ ആഴ്ച ദുബായില്‍ ജോലി സ്ഥലത്ത് വച്ചുണ്ടായ അപകടത്തില്‍ മരിച്ചു. ദുബായില്‍ റഷ്ദിയ സോണാപ്പൂര്‍ മെഡിക്കല്‍ സെന്‍ററില്‍ എബാം ചെയ്ത മൃതദേഹം ഏപ്രില്‍ 23 തിങ്കളാഴ്ച രാവിലെ കൊച്ചിയില്‍ എമിരേറ്റ്സ് വിമാനത്തില്‍ നാട്ടില്‍ എത്തിച്ചു. എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ ദുബായ് എക്സിക്യൂട്ടീവ് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. കമ്മറ്റി അംഗങ്ങളായ നീലംകുറ്റി ജയരാജന്‍, മുളങ്ങില്‍ രാധാകൃഷ്ണന്‍, ഷിജോബ് മങ്കാട്ടില്‍, അന്‍വര്‍ ഹൈദ്രോസ് തുടങ്ങിയവര്‍ ദുബായ് സോണാപ്പൂര്‍ മെഡിക്കല്‍ സെന്‍ററില്‍ സന്നിഹിതരായിരുന്നു. ശവസംസ്ക്കാരം ഏപ്രില്‍ 23 തിങ്കളാഴ്ച എടതിരിഞ്ഞിയിലെ വസതിയില്‍ വച്ച് നടന്നു.
 
 
 
 
 EWA - UAE യുടെ മൂന്നാമത് പൊതുയോഗം അജ്മാനിലെ അറബ് ഉടുപ്പി റസ്റ്റോറന്റില്‍ വച്ച് നടന്നു.
എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ EWA - UAE യുടെ മൂന്നാമത് പൊതുയോഗം  ജനുവരി 20 വെള്ളിയാഴ്ച ഉച്ചക്ക് 3 മണി മുതല്‍ അജ്മാനിലെ അറബ് ഉടുപ്പി റസ്റ്റോറന്റില്‍ വച്ച് പ്രസിഡണ്ട്‌ ശ്രീ ജയരാജ് നീലംകുറ്റിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. മൌനപ്രാര്‍ഥനയോടെ തുടക്കം കുറിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ശ്രീ ദിനേശ് കണ്ടേംകാട്ടില്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ശ്രീ ഷിജോബ് മങ്കാട്ടില്‍ അനുശോചനവും രേഖപ്പെടുത്തി. പ്രസിഡന്റ്‌ ജയരാജ് നീലംകുറ്റി അധ്യക്ഷപ്രസംഗവും, സെക്രട്ടറി സെക്രട്ടറി ശ്രീ ദിനേശ് കണ്ടേംകാട്ടില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. ട്രഷറര്‍ ശ്രീ രാധാകൃഷ്ണന്‍ മുളങ്ങില്‍ അവതരിപ്പിച്ച സംഘടനയുടെ ഇതു വരെയുള്ള വരവ് ചെലവു കണക്കുകള്‍ പൊതുയോഗം അംഗീകരിച്ചു. നിലവിലുള്ള എക്സികുട്ടീവ് കമ്മറ്റി അംഗങ്ങളുടെ ഒഴിവിലേക്ക് ശ്രീ. മജീദ്‌ വാടേക്കാരന്‍, ശ്രീ സനില്‍ പടിഞ്ഞാറേക്കര, ശ്രീ ദിലീഷ് പറപമ്പില്‍, ശ്രീ പ്രബുദ്ധന്‍ മാഞ്ഞോളി എന്നിവരെ തെരഞ്ഞെടുത്തു. തുടര്‍ന്ന് സംഘടനയുടെ ഇതേ വരെയുള്ള പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പൊതുയോഗം വിശദമായി ചര്‍ച്ച ചെയ്തു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുവാന്‍ പുതിയ ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചു. യോഗാചാര്യ ഡോക്ടര്‍ ബിനു ശങ്കര്‍ " ആരോഗ്യം നമ്മളില്‍ തന്നെ " എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി. ആരോഗ്യ സംബന്ധമായ വിവിധ തലങ്ങളെ കുറിച്ച് നടന്ന സംഭാഷണം രാത്രി 7 : 30 വരെ വീണ്ടു നിന്നു. അതിനു ശേഷം യോഗം പിരിച്ചു വിട്ടു.
 
 
EWA UAE യുടെ മൂന്നാമത് പൊതു യോഗം ജനുവരി 20 നു അജ്മാനില്‍  
 

 
അജിത്തിന്‍റെ നിര്യാണത്തില്‍ എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.
 
എടതിരിഞ്ഞി സ്വദേശിയും കാനഡയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറുമായ മൂലയില്‍ വേലായുധന്‍ മകന്‍ അജിത് (39) ക്യൂബയില്‍ മുങ്ങിമരിച്ചു. കുടുംബസമേതം വിനോദയാത്രക്കിടയില്‍ ക്രിസ്മസ്ദിനത്തിലായിരുന്നു അപകടം. ഭാര്യ: മോളി (സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍, കാനഡ). മക്കള്‍: സിദ്ധാന്ത്, ഷേ. മാതാവ്: വിലാസിനി. സഹോദരങ്ങള്‍: സുമതി, മഹിളാമണി, ശകുന്തള, ഉഷ, പവിത്രന്‍ (ഗള്‍ഫ്). അനില്‍കുമാര്‍ (റിസര്‍വ് ബാങ്ക്, ചെന്നൈ). അജിത്തിന്‍റെ നിര്യാണത്തില്‍ എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ യു. എ. എ കമ്മറ്റിയും എടതിരിഞ്ഞി കമ്മറ്റിയും അനുശോചനം രേഖപ്പെടുത്തി.
 
 
 
 

EWA - UAE യുടെ ഓണഘോഷവും വാര്‍ഷികവും അജ്മാനില്‍ വച്ച് നടന്നു






എടതിരിഞ്ഞി വെല്‍ഫെയര്‍ അസ്സോസിയേഷന്‍ (EWA - UAE )യുടെ ഓണഘോഷവും വാര്‍ഷികവും ഒക്ടോബര്‍ 28 തിയതി ഉച്ചക്ക് 1 മണിമുതല്‍ വൈകീട്ട് 8 മണിവരെ അജ്മാനിലെ അല്‍ റയാന്‍ ഹോട്ടലിലെ കൈരളി റസ്റ്റ്‌റന്റില്‍ വച്ച് നടന്നു. ഉദ്ഘാടനം പ്രസിടന്റ്റ് ശ്രീ ജയരാജന്‍ നീലംകുറ്റി നിര്‍വഹിച്ചു. ഈ ഓണാഘോഷത്തോടനുബന്ധിച്ചു വിപുലമായ ഓണസദ്യയും എടതിരിഞ്ഞിയിലെ പ്രവാസികലാകാരന്മാരുടെ ഓണംകളി,തിരുവാതിരകളി, കൈകൊട്ടികളി, ലളിതഗാനം, നൃത്തങ്ങള്‍ തുടങ്ങി മറ്റു കലാപരിപരിപടികളും അരങ്ങേറുകയുണ്ടായി. ട്രഷറര്‍ രാധാകൃഷ്ണന്‍ മുളങ്ങിലിന്റെ നന്ദി പ്രകാശനത്തോടെ അവസാനിച്ചു.

 
 
 
 
 
 
 
 
 
 
തെക്കൂട്ട്‌ വലൂപറമ്പില്‍ ലാല്‍സന്‍ മകന്‍ സുജിത് യു എ ഇ യില്‍ വച്ചു നിര്യാതനായി
 
 
 
 
തെക്കൂട്ട്‌ വലൂപറമ്പില്‍ ലാല്‍സന്‍ മകന്‍ സുജിത് ( 22 വയസ്സ് )  ഇക്കഴിഞ്ഞ  സെപ്റ്റംബര്‍ 25 നു  രാവിലെ  യു എ ഇ യിലെ  ജബല്‍ അലിയില്‍  ഹൃദയാഘാതത്തെ  തുടര്‍ന്ന് നിര്യാതനായി.  ശവസംസ്ക്കാരം ഒക്ടോബര്‍ 1 നു രാവിലെ 10 മണിക്ക് പടിയൂരില്‍ ഉള്ള വസതിയില്‍ നടക്കും. 3 മാസങ്ങള്‍ക്ക് മുമ്പാണ് സുജിത് ഗള്‍ഫില്‍ എത്തിയത്. ഒരു ഗുജറാത്തി കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. സുജിത്തിന്‍റെ നിര്യാണത്തില്‍ എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ ( EWA - UAE ) അനുശോചനം രേഖപ്പെടുത്തുന്നു
 
 
 
 
 
 

എടതിരിഞ്ഞി വെല്‍ഫെയര്‍ അസ്സോസിയേഷന്‍ (EWA-UAE) യുടെ ഓണാഘോഷം ഒക്ടോബര്‍ 28 നു അജ്മാന്‍ റയാന്‍ ഹോട്ടലില്‍

എടതിരിഞ്ഞി വെല്‍ഫെയര്‍ അസ്സോസിയേഷന്‍ (EWA-UAE) യുടെ ഓണാഘോഷം ഈ വരുന്ന ഒക്ടോബര്‍ 28 നു അജ്മാന്‍ റയാന്‍ ഹോട്ടലില്‍ വച്ച് വിപുലമായ ഓണ സദ്യയും കലാപരിപാടികളും ഒരുക്കികൊണ്ട് ആഘോഷിക്കുവാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം നിങ്ങള്‍ ഏവരെയും സസന്തോഷം അറിയിക്കുന്നതിനോടൊപ്പം ഏവരുടെയും സഹകരണവും പ്രതീക്ഷിച്ചുകൊള്ളുന്നു. യു എ ഇയിലെ എല്ലാ എടതിരിഞ്ഞി നിവാസികളും പങ്കെടുത്തു നമ്മുടെ ഈ ആഘോഷം വന്‍ വിജയമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കലാപരിപാടികളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ദയവായി താഴെപറയുന്ന നമ്പരുകളില്‍ വിളിച്ചു പേര് രജിസ്റ്റര്‍ ചെയ്യുവാന്‍ താല്‍പര്യപെടുന്നു. EWA-UAE 056-7140939, Mr Jayarajan Neelamkutty 050-5206197 , Mr Dinesh kandenkattil 050-2873396 . ഇമെയില്‍  ewa.uae@gmail.com

EWA  ഈണം 2011
Eenam 2011 Slideshow: EWA’s trip to Edathirinji (near Trichur), Kerala, India was created by TripAdvisor. See another Trichur slideshow. Create your own stunning free slideshow from your travel photos.

 
ഓണാഘോഷത്തോട് അനുബന്ധിച്ച് നടന്ന വടംവലി മത്സരത്തിന്‍റെ 40 ല്‍ പരം ചിത്രങ്ങള്‍ കാണുക
 
Ewa Eenam 2011 Slideshow: EWA’s trip to edathirinji (near Trichur), Kerala, India was created by TripAdvisor. See another Trichur slideshow. Create your own stunning slideshow with our free photo slideshow maker.

 More Updates Very Soon................
 

ഈണം 2011 ഓണം EWA യോടൊപ്പം - സെപ്റ്റംബര്‍ 10 നു എച്ച് ഡി പി സമാജം ശ്രീനാരായണ ഹാളില്‍

 
എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്റെ (ഇവ)  ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 10 ന് എടതിരിഞ്ഞി എച്ച്.ഡി.പി.സമാജം ശ്രീനാരായണഹാളില്‍ ഓണാഘോഷ പരിപാടികള്‍ രാവിലെ 9 മണിമുതല്‍ രാത്രി 8 മണിവരെ നടത്തുന്നു. ഈണം 2011  എന്ന പേര് നല്‍കിയിരിക്കുന്ന ഈ പ്രോഗ്രാമില്‍ ജില്ലാതല പൂക്കളമത്സരം, വടംവലി മത്സരം, പെന്‍സില്‍ ഡ്രോയിംഗ് മത്സരം, ജീവകാരുണ്യ സഹായ വിതരണം, വിവിധ കലാപരിപാടികളുടെ അവതരണം എന്നിവ ഉണ്ടായിരിക്കും. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ആഗസ്റ്റ്‌ 31 ന് മുമ്പായി (ശശീന്ദ്രന്‍ ആറ്റുവെപ്പില്‍ - 9995578949, വിനോദ് കീഴായില്‍ - 9446529829, ദിലീപ് ചാണാശ്ശേരി - 00971567140939) എന്നീ നമ്പറില്‍ ബന്ധപ്പെടുക. "ഈണം 2011 ഓണം EWA യോടൊപ്പം" വിശദമായ നോട്ടീസ് വായിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.
 
 

EWA - UAE യുടെ രണ്ടാമത്തെ പൊതുയോഗം അജ്മാനില്‍ വച്ചു നടന്നു.

യു എ ഇ :  എടതിരിഞ്ഞി വെല്‍ഫെയര്‍ അസ്സോസിയേഷന്‍ EWA - UAE യുടെ രണ്ടാമത്തെ പൊതുയോഗം ജൂലൈ 8 വെള്ളിയാഴ്ച്ച ഉച്ചക്ക് 12 മണിമുതല്‍ അജ്മാനിലെ തന്തൂരി ഹട്ട് റസ്റ്റോറന്റില്‍ വച്ച് പ്രസിഡന്റ്റ് ശ്രീ ജയരാജന്‍ നീലംകുറ്റിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. മൌനപ്രാര്‍ത്ഥനക്കു ശേഷം ജോയിന്റ് സെക്രട്ടറി ശ്രീ ഷിജോബ് മങ്കാട്ടില്‍ സ്വാഗതവും വൈസ് പ്രസിഡന്റ്റ് ശ്രീ സുമേഷ് നെല്ലകത്ത് അനുശോചനവും രേഖപ്പെടുത്തി. തുടര്‍ന്ന് പ്രസിഡന്റ്റ് ശ്രീ ജയരാജന്‍ നീലംകുറ്റി അദ്ധ്യക്ഷപ്രസംഗവും സെക്രട്ടറി ശ്രീ ദിനേശ് കണ്ടേംങ്കാട്ടില്‍ ഇതുവരെയുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ശ്രീ രാധാകൃഷ്ണന്‍ മുളങ്ങില്‍ സംഘടനയുടെ ഇതുവരെയുള്ള വരവുചിലവ് കണക്കുകള്‍ അവതരിപ്പിക്കുകയും പൊതുയോഗം അത് അംഗീകരിക്കുകയും ചെയ്തു. കൂടാതെ സംഘടനയുടെ കൂടുതല്‍ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുയോഗത്തില്‍ സന്നിഹിതരായിരുന്ന അംഗങ്ങളില്‍ നിന്ന് അഭിപ്രായം സ്വീകരിച്ചു. തുടര്‍ന്നു പ്രശസ്ത സാമ്പത്തിക വിദഗ്ദനും ജെ. ആര്‍. ജി. ഇന്റര്‍നാഷണലിന്റെ ഡയറക്ടര്‍ ആന്‍ഡ്‌ സി ഇ ഓ യുമായ ശ്രീ സജിത്ത്കുമാര്‍ പി. കെ. വിവേകപൂര്‍വമായ നിക്ഷേപങ്ങളെപറ്റിയും സാമ്പത്തികഭദ്രതകളെ കുറിച്ചും വിശദമായി സംസാരിച്ചു.
 
രക്ഷാധികാരി ശ്രീ മദന്‍ മോഹന്‍ പാറയില്‍ പൊതുയോഗത്തിന് ആശംസ അര്‍പ്പിച്ച് സംസാരിച്ചു. നിലവിലുള്ള എക്സിക്യുട്ടിവ് കമ്മിറ്റി അംഗ ഒഴിവിലേക്കായി ശ്രീ സിജോയ് കിണറ്റേരപറമ്പിലിനെ തിരഞ്ഞെടുത്തു. EWA - UAE യുടെയും EWA - EDATHIRINJI യുടെയും സംയുക്താഭിമുഖ്യത്തില്‍ എടതിരിഞ്ഞിയില്‍ വച്ചു നടത്തപ്പെടുന്ന "ഈണം 2011" ഓണം ഇവയോടൊപ്പം എന്ന പരിപാടിയെക്കുറിച്ച് EWA - UAE യുടെ എടതിരിഞ്ഞി പ്രോഗ്രാം കണ്‍വീനര്‍ ശ്രീ ദിലീപ് ചാണാശ്ശേരി വിശദീകരിച്ച് സംസാരിച്ചു. EWA - UAE യുടെ കലാകാരന്മാരുടെ സാന്നിധ്യം യോഗത്തിന് ആകര്ഷതയേകി. വൈകീട്ട് 5 .30 ഓടെ ട്രഷറര്‍ ശ്രീ രാധാകൃഷ്ണന്‍ മുളങ്ങില്‍ പൊതുയോഗത്തില്‍ എത്തിചേര്‍ന്നവര്‍ക്ക് നന്ദി രേഖപ്പെടുത്തുകയും തുടര്‍ന്ന് ദേശീയ ഗാനാലാപനത്തോടെ പൊതുയോഗം അവസാനിച്ചു.
 
എടതിരിഞ്ഞി വെല്‍ഫെയര്‍ അസ്സോസിയേഷന്‍ (EWA - UAE )യുടെ രണ്ടാമത്‌ പൊതുയോഗം
 
 
 
എടതിരിഞ്ഞി വെല്‍ഫെയര്‍ അസ്സോസിയേഷന്‍ (EWA - UAE )യുടെ രണ്ടാമത്‌ പൊതുയോഗം 2011 ജൂലൈ 8 തിയതി  ഉച്ചക്ക് 12 മണിമുതല്‍ വൈകീട്ട് 6 മണിവരെ അജ്മാനിലെ ലുലു സെന്ററിനടുത്തുള്ള  തന്തൂരി ഹട്ട് റസ്റ്റ്‌റന്റില്‍ വച്ച് ചേരുവാന്‍ നിശ്ചയിച്ചിരിക്കുന്നു. യു. എ ഇ യില്‍  താമസിക്കുന്ന തൃശൂര്‍ ജില്ലക്കാരായ എല്ലാ എടതിരിഞ്ഞി നിവാസികളെയും EWA - UAE യുടെ അംഗങ്ങളെയും  കുടുംബസമേതം ഈ പൊതുയോഗത്തിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തുകൊള്ളുന്നു.
 
 
ഈ പൊതുയോഗത്തില്‍ ഉച്ചഭക്ഷണം ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന ഫോണ്‍ നമ്പറുകളിലോ ഇ-മെയില്‍  അഡ്രസിലോ ബന്ധപ്പെടേണ്ടതാണ്.  ദിനേശ്‌ കെ എം (സെക്രട്ടറി)  0097156-7140939 ജയരാജന്‍ നിലംകുറ്റി (പ്രസിഡന്റ്)   0097150-5206197 Email: ewa.uae@gmail.com
 
 
 
 
 
 
 
ഇവ യു എ ഇ കൂട്ടായ്മയുടെ നേതൃത്വത്തില്‍‍ കലാ സാംസ്കാരിക പ്രവര്‍ത്തകരുടെ ഒത്തുചേരല്‍
 
എടതിരിഞ്ഞി വെല്‍ഫെയര്‍ അസ്സോസിയേഷന്‍ ഇവ - യു എ ഇ ഈ കഴിഞ്ഞ ജൂണ്‍ 10 തിയതി വെള്ളിയാഴ്‌ച മുതല്‍ ഇവ - യു എ ഇ  യുടെ അംഗങ്ങളുടെയും മറ്റു യുവ തലമുറകളുടെയും കഴിവുകളും കലാ സാംസ്ക്കാരിക മേഖലകളിലെ താല്പര്യവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും അതുപോലെ ഇവ - യു എ ഇ യുടെ അടുത്ത പ്രധാന പരിപാടിയായ ഓണാഘോഷവും വാര്‍ഷികത്തോടും അനുബന്ധിച്ച് നടത്തപ്പെടുന്ന കലാപരിപാടികളുടെ മേന്മ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായും ഇവ യു എ ഇ പുതിയ രീതിയിലുള്ള കൂടിച്ചേരലിനു രൂപം നല്‍കി. അതിന്റെ ആദ്യപടി എന്ന നിലയില്‍ എടതിരിഞ്ഞി വെല്‍ഫെയര്‍ അസ്സോസിയേഷന്‍ ഇവ - യു എ ഇ യുടെ നേതൃത്വത്തില്‍ ആദ്യത്തെ റിഹേര്‍സല്‍ ക്യാപ് ജൂണ്‍ 10 തിയതി വെള്ളിയാഴ്‌ച രാവിലെ 10.30 മുതല്‍ ഷാര്‍ജയിലുള്ള ശ്രീ ബിന്ദുപ്രഭുദ്ധന്റെ വസതിയില്‍ വച്ച് ചേര്‍ന്നു. തിരുവാതിരക്കളി, ലളിതഗാനം, ഹാസ്യകാവ്യം എന്നിവയുടെ റിഹേര്‍സലില്‍ നിരവധി കലാകാരി - കലാകാരന്മാര്‍ പങ്കെടുത്തു. ഉച്ചയ്ക്ക് 1.45 ഓടെ ക്യാമ്പ് അവസാനിച്ചു. 

ഈ കൂടിച്ചേരലിന്റെ പ്രാധാന ആശയം കലാകാരന്‍മാരുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനോടെപ്പം ഇവ യു എ യുടെ അടുത്ത പ്രധാന പരിപാടിയായ ഓണാഘോഷവും വാര്‍ഷികവും കൂടുതല്‍ വര്‍ണ്ണാഭമാക്കുവാന്‍ കുടുതല്‍ കലാകാരന്മാരുടെ സാന്നിധ്യം ഉറപ്പുവരുത്തുകയും ആണ്. അതുപോലെ കൈകൊട്ടി കളി, നാടോടിനൃത്തം, കുട്ടികള്‍ക്കായി പ്രച്ഛന്നവേഷ മത്സരം, മികിക്രി, മോണോ ആക്റ്റ്‌, സംഘഗാനം, നാടന്‍പാട്ട്‌, മറ്റുകലാപരിപാടികള്‍ എന്നിവയെല്ലാം സംഘടിപ്പക്കാന്‍ ഉദ്ദേശിക്കുന്നു. ഈ പരിപാടികളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള അംഗങ്ങളും താല്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കളും താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. ശ്രീ. രാജേഷ്‌ വലൂപ്പറമ്പില്‍ - 055-9672172, ശ്രീ. ജയരാജന്‍ നീലംകുറ്റി 050-5206197, EWA- UAE - 056 - 7140939 .അടുത്ത റിഹേര്‍സല്‍ ക്യാമ്പ് ജൂണ്‍ 17 തിയതി വെള്ളിയാഴ്‌ച രാവിലെ 9:00 മുതല്‍ ഷാര്‍ജയിലുള്ള ശ്രീ ബിന്ദുപ്രഭുദ്ധന്റെ വസതിയില്‍ വച്ച് ചേരുന്നു
 
 
എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ 15 മത് എക്സിക്യൂട്ടീവ് കമ്മറ്റി യോഗം ഷാര്‍ജയില്‍ വച്ചു നടന്നു.
 
ദുബായ് : എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ EWA - UAE യുടെ 15 മത് എക്സിക്യൂട്ടീവ് കമ്മറ്റി യോഗം 2011 മെയ്‌ 27 നു ഉച്ച തിരിഞ്ഞു 3 മണി മുതല്‍ ഷാര്‍ജയിലുള്ള ശ്രീ. മനോജ്‌ മാരാത്തിന്‍റെ വസതിയില്‍ വച്ചു ചേര്‍ന്നു. പ്രധാനമായും അന്‍വര്‍ സഹായനിധി, നാണുക്കുട്ടന്‍ കുടുംബ ( 3 അന്ധരായ കുട്ടികള്‍ ) സഹായനിധി സമാഹരണങ്ങളെകുറിച്ചും 2010 - 2011 ലെ മെമ്പര്‍ഷിപ്പ് കാലാവധി സെപ്റ്റംബര്‍ 23 എന്ന നിലക്ക് ഇനിയും മെമ്പര്‍മാര്‍ ആകാത്ത എടതിരിഞ്ഞി പ്രവാസികളെ സംഘടന യുടെ ഭാഗ മാക്കുവാന്‍ വേണ്ടിയുള്ള വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചു. കൂടാതെ ഇതു വരെയുള്ള കണക്കവതരണവും സഹായ നിധി സമാഹരണ റിപ്പോര്‍ട്ട്‌ അവതരണവും നടന്നു. EWA - UAE യുടെ അടുത്ത പ്രധാന പരിപാടി ഓണാഘോഷവും  EWA - UAE യുടെ വാര്‍ഷികവും ഒരുമിച്ചു ഒക്ടോബറില്‍ നടത്തുവാന്‍ തീരുമാനിച്ചു.  EWA - UAE യുടെ ഔദ്യോഗിക ഉദ്ഘാടനമായ നിനവ്  2011 ന്‍റെ വീഡിയോ സി ഡി ലഭിക്കുവാന്‍ ewa.uae@gmail.comഎന്ന ഇ-മെയില്‍ അഡ്രസ്സിലോ  056 7140939, 050 2017468 എന്ന ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടെണ്ടതാണ്. കൂടാതെ EWA - UAE യുടെ അടുത്ത പ്രധാന പരിപാടി  ഓണാഘോഷവും  EWA - UAE യുടെ വാര്‍ഷികത്തോടനുബന്ധിച്ചു നടത്തുവാന്‍ ഉദ്ദേശിക്കുന്ന കലാപരിപാടികളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ewa.uae@gmail.comഎന്ന ഇ-മെയില്‍ അഡ്രസ്സിലോ  056 7140939, 050 5206197 എന്ന ഫോണ്‍ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടെണ്ടതാണ്
 
 
ശ്രീ. നെടുംപുരക്കല്‍ അന്‍വറിന്‍റെ കുടുംബത്തിനു വേണ്ടി EWA - UAE സഹായ നിധി കമ്മറ്റി രൂപവല്‍ക്കരിച്ചു
 
അകാലത്തില്‍ നമ്മളെ വേര്‍പിരിഞ്ഞു പോയ പ്രിയ സുഹൃത്തും EWA - UAE യുടെ സജീവ പ്രവര്‍ത്തകനും എക്സിക്യൂട്ടീവ് അംഗവുമായിരുന്ന ശ്രീ. നെടുംപുരക്കല്‍ അന്‍വറിന്‍റെ നിരാലംബരായ കുടുംബാംഗങ്ങളെ സഹായിക്കുവാന്‍ വേണ്ടി EWA - UAE സഹായനിധി രൂപീകരിച്ചിരിക്കുന്ന വിവരം ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു. ഈ സഹായ നിധിയിലേക്ക് സംഭാവന ചെയ്യുവാന്‍ താല്പര്യമുള്ളവര്‍ ദയവായി താഴെ പറയുന്ന ഫോണ്‍ നമ്പറുകളിലോ, ഇ-മെയില്‍  വിലാസത്തിലോ ബന്ധപ്പെടണമെന്നു അപേക്ഷിക്കുന്നു.
 
സഹായ നിധി കമ്മറ്റി അംഗങ്ങള്‍ :
 
ശ്രീ. സലീം കൊച്ചുവീട്ടില്‍ ( +97150 - 3006465 )
ശ്രീ. ദിലീപ് ചാണാശ്ശേരി ( +97155 - 9646314 )
ശ്രീ. രാധാകൃഷ്ണന്‍ മുളങ്ങില്‍ ( +97155 - 7498575 )
ശ്രീ. രിതേഷ് കെ ഭരതന്‍ ( +97150 - 4682697 )
ശ്രീ. ജയരാജന്‍ നീലംകുറ്റി  ( +97150 - 5206197 )
EWA - UAE : 056-7140939 / ewa.uae@gmail.com
 
ഇന്ത്യയിലും വിദേശത്തും ഉള്ളവര്‍ക്ക് ഓണ്‍ലൈന്‍ ആയി പണം അയക്കാം. പണം അയച്ചതിന് ശേഷം ദയവായി ഞങ്ങള്‍ക്ക് ഇ മെയില്‍ അയക്കുക.
 
Account Name           Edathirinji Welfare Association
Account No.              10870100085988
IFSC Code                 FDRL0001087 (used for RTGS and NEFT Online transactions)    
Bank Name               Federal Bank, Kakkthuruthy Branch, Thrissur Dt., Kerala
 
 
 
ശ്രീ. അന്‍വര്‍ നെടുംപുരക്കലിനു എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ (EWA -UAE ) യുടെ സജീവ പ്രവര്‍ത്തകനും എക്സിക്യൂട്ടീവ് കമ്മറ്റി അംഗവുമായിരുന്ന ശ്രീ. അന്‍വര്‍ നെടുംപുരക്കല്‍ നാട്ടില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് കൂര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അന്‍വര്‍ ഏപ്രില്‍ 30 നു രാവിലെ 9 മണിക്ക് മരണപ്പെട്ടു. ഏകദേശം 15 വര്‍ഷത്തോളം ദുബായില്‍ ആണ് ജോലി ചെയ്തിരുന്നത്. ദുബായിലെ ആല്‍ഫ വണ്‍ ഗ്രൂപ്പ്‌ ലോജിസ്റ്റിക് കമ്പനിയില്‍ വെയര്‍ഹൌസ് സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്യുകയായിരുന്ന അന്‍വര്‍ ഏകദേശം ഒരു മാസം മുമ്പാണ് നാട്ടില്‍ ലീവിന് വന്നത്. ഹര്‍ത്താല്‍ ദിവസം പാലക്കല്‍ വച്ച് അന്‍വര്‍ സഞ്ചരിച്ചിരുന്ന ബൈക്കിനു പിറകില്‍ കാറ് വന്നിടിച്ചാണ് അപകടം സംഭവിച്ചത്. തലയ്ക്കു ഗുരുതരമായിപരിക്കേറ്റ അന്‍വറിനെ എലൈറ്റ് ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഞങ്ങളുടെ പ്രിയ സുഹൃത്ത്‌ ശ്രീ. അന്‍വര്‍ നെടുംപുരക്കലിനു എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

 
 
എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ (EWA-UAE)  ഔദ്യോഗിക ഉദ്ഘാടനം  ഷാര്‍ജയില്‍ നടന്നു
 
എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ EWA - UAE യുടെ ഔദ്യോഗിക ഉദ്ഘാടനമായ നിനവ്  2011 ഏപ്രില്‍ 22 തിയ്യതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക്  ഷാര്‍ജ അബുഷാഗരയിലെ ഭാസ്മ റസിഡന്‍സിയിലുള്ള സ്പൈസിലാന്‍റ് റസ്റ്റോറന്റില്‍ വച്ചു നടന്നു. ഏഷ്യനെറ്റ് മിഡില്‍ ഈസ്റ്റ്‌ ന്യൂസ്‌ ബ്യൂറോ  ചീഫ് ശ്രീ. സതീഷ്‌. ഇ. ഭദ്രദീപം കൊളുത്തി  ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.  EWA UAE യുടെ പ്രസിഡന്റ്‌ ശ്രീ ജയരാജ് നീലംകുറ്റി അധ്യക്ഷ പ്രസംഗവും തുടര്‍ന്ന് പ്രശസ്ത സാഹിത്യകാരന്‍ ശ്രീ. മുരളി മാസ്റ്റര്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍ ശ്രീ. സി. പി. മാത്യു, യോഗാചാര്യ ശ്രീ. ഡോ. ബിനു ശങ്കര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ കുറിച്ച് പ്രഭാഷണങ്ങളും നടത്തി. ചടങ്ങില്‍  യു. എ. ഇ യില്‍ 25 വര്‍ഷം പ്രവാസ ജീവിതം നയിച്ച  എടതിരിഞ്ഞി സ്വദേശികള്‍ക്ക് സ്വീകരണം നല്‍കി. തുടര്‍ന്ന് നടന്ന വിവിധ കലാപരിപാടികളില്‍ പ്രവാസികളായ  നിരവധി യുവ കലാ പ്രതിഭകളുടെ സാന്നിധ്യം ഉണ്ടായിരുന്നു. രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ നടന്ന ചടങ്ങില്‍ എടതിരിഞ്ഞി സ്വദേശികളായ നിരവധി പേര്‍ കുടുംബ സമേതം പങ്കെടുത്തു. ചടങ്ങില്‍ ശ്രീ. ഷിജോബ് മങ്കാട്ടില്‍ സ്വാഗതവും ശ്രീ. രാധാകൃഷ്ണന്‍ മുളങ്ങില്‍ നന്ദിയും പറഞ്ഞു
 
 
 
 
എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ EWA - UAE യുടെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രില്‍ 22 ന്
എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ EWA - UAE യുടെ ഔദ്യോഗിക ഉദ്ഘാടനമായ നിനവ് 2011 , വിവിധ പ്രഭാഷണങ്ങളും, കലാപരിപാടികളോടും കൂടി ഈ വരുന്ന 2011 ഏപ്രില്‍ 22 തിയ്യതി വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെ ഷാര്‍ജ അബുഷാഗരയിലെ ഭാസ്മ റസിഡന്‍സിയിലുള്ള സ്പൈസിലാന്‍റ് റസ്റ്റോറന്റില്‍ വച്ചു നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.
 
യു. എ. യില്‍ താമസിക്കുന്ന തൃശ്ശൂര്‍ ജില്ലയിലെ എടതിരിഞ്ഞി നിവാസികളേയും, EWA - UAE യുടെ അംഗങ്ങളേയും കുടുംബ സമേതം ഈ നിനവ് 2011 ല്‍ പങ്കെടുക്കുവാന്‍ ക്ഷണിച്ചുകൊള്ളുന്നു. പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +971 - 567140939 എന്ന ഫോണ്‍ നമ്പറിലോ ewa.uae@gmail.comഎന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക. കൂടാതെ പ്രോഗ്രാമിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ www.edathirinji.comലും, EWA - UAE യുടെ ഒഫീഷ്യല്‍ വെബ്‌ സൈറ്റ് ആയ www.ewa.edathirinji.comലും ലഭ്യമായിരിക്കും.
 
 
 

എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ 11 മത് എക്സിക്യൂട്ടീവ് കമ്മറ്റി യോഗം ദുബായില്‍ വച്ച് നടന്നു.

ദുബായ് : എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ EWA - UAE യുടെ 11 മത് എക്സിക്യൂട്ടീവ് കമ്മറ്റി യോഗം 2011  മാര്‍ച്ച്‌ 25 നു ഉച്ചതിരിഞ്ഞ് 3 മണി മുതല്‍ ദുബായ് അല്‍ഖൂസിലുള്ള സെക്രട്ടറി ശ്രീ. ദിനേശ് കെ മാധവന്‍റെ വസതിയില്‍ വച്ച് ചേര്‍ന്നു. പ്രധാനമായും 2011 ഏപ്രില്‍ 22 നു നടത്തപ്പെടുന്ന EWA - UAE യുടെ ഉത്ഘാടനമായ നിനവ് 2011 ന്‍റെ കാര്യപരിപാടികളെ കുറിച്ചുള്ള ചര്‍ച്ചകളും തീരുമാനങ്ങളും എടുക്കുകയുണ്ടായി. യു എ യിലുള്ള എല്ലാ എടതിരിഞ്ഞി നിവാസികളേയും നിനവ് 2011 ല്‍ പങ്കെടുപ്പിക്കുന്നതിനായി അവരുമായി ബന്ധപ്പെടുവാന്‍ എല്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളെയും ചുമതലപ്പെടുത്തി. അതുപോലെ 25 വര്‍ഷത്തിനുമേല്‍ ഇന്ത്യക്ക് പുറത്തു പ്രവാസ ജീവിതം നയിച്ച EWA - UAE യുടെ മെമ്പര്‍മാരെ ആദരിക്കുന്നതിന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും നടന്നു. നിനവ് 2011 ന്‍റെ ഭാഗമായി നടക്കുന്ന കലാപരിപാടികളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ewa.uae@gmail.com എന്ന ഇമെയില്‍ അഡ്രസ്സിലോ 0567140939 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.

എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ 10  മത് എക്സിക്യൂട്ടീവ് കമ്മറ്റി യോഗം ഷാര്‍ജയില്‍ വച്ചു നടന്നു
 
ദുബായ് : എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ EWA - UAE യുടെ 10 മത് എക്സിക്യൂട്ടീവ് കമ്മറ്റി യോഗം 2011 മാര്‍ച്ച്‌ 11 നു ഉച്ചതിരിഞ്ഞ് 3 മണി മുതല്‍ ശ്രീ രിതേഷ് കെ ഭരതന്‍റെ ഷാര്‍ജയിലുള്ള വസതിയില്‍ വച്ചു ചേര്‍ന്നു
 

എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ EWA - UAE യുടെ 9 മത് എക്സിക്യൂട്ടീവ് കമ്മറ്റിയോഗം അബുദാബിയില്‍ വച്ച് നടന്നു.

 
എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ EWA - UAE യുടെ 9 മത് എക്സിക്യൂട്ടീവ് കമ്മറ്റിയോഗം 2011 ഫെബ്രുവരി 25 നു ഉച്ചതിരിഞ്ഞ് 1 : 30 മുതല്‍ അബുദാബിയിലുള്ള EWA - UAE യുടെ അംഗങ്ങളുടെയും സാന്നിധ്യത്തില്‍ ശ്രീ. ഹണി നെല്ലിപറമ്പിലിന്റെ വസതിയില്‍ വച്ച് ചേര്‍ന്നു. അബുദാബി മേഖലയിലെ എടതിരിഞ്ഞി പ്രവാസി കുടുംബങ്ങളെ പ്രതിനിധീകരിച്ചു 12 പേര്‍ യോഗത്തില്‍ പങ്കെടുത്തു. EWA - UAE യുടെ അബുദാബി മേഖലയിലെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഒരു അബുദാബി മേഖല സബ് കമ്മറ്റി രൂപീകരിച്ചു. സബ് കമ്മറ്റിയുടെ പ്രതിനിധികളായി വെളിയത്ത് സലീഷിനെയും ( 050 - 6980509 ) വൈക്കത്തികാട്ടില്‍ വിനയനെയും ( 050 - 5828219 ) തെരഞ്ഞെടുത്തു.
 
SocialTwist Tell-a-Friend
 
EWA - UAE യുടെ പ്രഥമ പൊതുയോഗ റിപ്പോര്‍ട്ട് - [2010 ഡിസംബര്‍ 10]
 
എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍, EWA - UAE യുടെ പ്രഥമ പൊതുയോഗം 2010 ഡിസംബര്‍ 10 നു അജ്മാനിലെ തന്തൂരി ഹട്ട് റസ്റ്റോറന്റില്‍ പ്രസിഡന്റ്‌ ശ്രീ. നീലംകുറ്റി ജയരാജന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഉച്ചതിരിഞ്ഞു 2 മണിക്ക് ചേര്‍ന്ന യോഗം വൈകുന്നേരം 6 മണിക്ക് ശേഷം ആണ് പിരിഞ്ഞത്. ഈ പൊതു യോഗത്തിന്‍റെ അവതാരകന്‍ ജോജി സുരേന്ദ്രന്‍ ആയിരുന്നു.
 
മൗന പ്രാര്‍ത്ഥനയ്ക്ക് ശേഷം ജോയിന്റ് സെക്രട്ടറി ശ്രീ. ഷിജോബ് മങ്കാട്ടില്‍ അനുശോചനവുംസ്വാഗത പ്രസംഗവും അര്‍പ്പിച്ചു.
 
സ്വാഗത പ്രസംഗത്തിന് ശേഷം അവതാരകന്‍ ജോജി സുരേന്ദ്രന്‍ കമ്മറ്റി മെമ്പര്‍മാരെ പരിചയപ്പെടുത്തി. അധ്യക്ഷ പ്രസംഗം പ്രസിഡന്റ്‌ ശ്രീ. നീലംകുറ്റി ജയരാജനും സംഘടനയുടെ ഇതു വരെയുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ സെക്രട്ടറി ശ്രീ. ദിനേശ് കെ മാധവന്‍ അവതരിപ്പിച്ചു.  സംഘടനയുടെ ബൈലോ അവതരണം ശ്രീ. രാജേഷ് വലൂപ്പറമ്പില്‍ നിര്‍വ്വഹിച്ചു.
 
ശ്രീ മദന്‍ മോഹന്‍ പാറയിലും, ബിജോയ്‌ ചാണാശ്ശേരിയും സംഘടനയെകുറിച്ചും സംഘടനയുടെ ആവശ്യകതയെ കുറിച്ചും സംസാരിച്ചു. അതിനു ശേഷം മെമ്പര്‍മാര്‍ സ്വയം പരിചയപ്പെടല്‍ നടന്നു.
 
ശ്രീ. കണ്ടേക്കാട്ടില്‍ മാധവനും, ശ്രീമതി ചക്കംചാത്ത് മാലിനി ടീച്ചറും EWA - UAE ക്ക് ആശംസ അര്‍പ്പിച്ചു. അതിനു ശേഷം EWA - UAE യുടെ കലാകാരന്‍മാര്‍ ചേര്‍ന്നു കലാപരിപാടികള്‍ [ ലളിത ഗാനം (പ്രസീത് പ്രബുദ്ധന്‍), ലളിത ഗാനം (വിജീഷ് അടിപറമ്പില്‍), ലളിത ഗാനം (ജോജി സുരേന്ദ്രന്‍), ശാസ്ത്രീയ സംഗീതം (പ്രസീത് പ്രബുദ്ധന്‍), മിമിക്രി (സുമേഷ് നെല്ലകത്ത്‌), മാപ്പിളപ്പാട്ട് (ജോജി സുരേന്ദ്രന്‍), മാപ്പിളപ്പാട്ട് (മുഹമ്മദ് ഷമല്‍), നാടന്‍പാട്ട് (ബിജോയ്‌ ചാണാശ്ശേരി) അവതരിപ്പിച്ചു.
 
പിന്നീട് EWA - UAE യുടെ എല്ലാ വിധ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകുമെന്ന് പ്രതിജ്ഞയെടുത്തു.
 
യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും EWA - UAE യുടെ പേരില്‍ ട്രെഷറര്‍ ശ്രീ മുളങ്ങില്‍ രാധാകൃഷ്ണന്‍ നന്ദി പ്രകാശിപ്പിച്ചു. കുമാരി അശ്വതി ജയരാജ് കീബോര്‍ഡില്‍ ദേശീയ ഗാനം അവതരിപ്പിച്ചതോടെ യോഗം പിരിഞ്ഞു. യോഗത്തിന്‍റെ ഭാഗമായി അപ്ലിക്കേഷന്‍ ഫോം പൂരിപ്പിക്കലും, അംഗത്ത വരിസംഘ്യ പിരിക്കലും നടന്നു. എടതിരിഞ്ഞി യിലെ കുടുംബങ്ങളെ പ്രതിനിധീകരിച്ചു 100 നു മേലെ അംഗങ്ങള്‍ യോഗത്തില്‍ എത്തിച്ചേര്‍ന്നിരുന്നു.
SocialTwist Tell-a-Friend
 

എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ - EWA 

എല്ലാവിധ പരിമിതികളെയും മറികടന്നുകൊണ്ട്‌ 24  സെപ്റ്റംബര്‍ 2010 ന് എടതിരിഞ്ഞി നിവാസികള്‍ 22 പേര്‍ ആദ്യമായി യു എ ഇ യില്‍ ഒന്നിച്ചു ചേര്‍ന്നു. ദുബായ് കരാമയില്‍ ശ്രീ നീലംകുറ്റി ജയരാജന്‍ അവര്‍കളുടെ വസതിയില്‍ രാവിലെ പത്ത് മണിക്ക് ചേര്‍ന്ന യോഗം ഉച്ചക്ക് 2 മണിയോടെ അവസാനിച്ചു. എടതിരിഞ്ഞി പ്രവാസി കുടുംബങ്ങളെ പ്രതിനിധീകരിച്ച് 22 പേര്‍ യോഗത്തില്‍ ഉണ്ടായിരുന്നു.
 
എടതിരിഞ്ഞി ഗ്രാമീണ വായനശാലയുടെ ധനശേഖരണാര്‍ത്തം ആയിരുന്നു ഈ ഒത്തു ചേരല്‍ സംഘടിപ്പിച്ചിരുന്നത് എങ്കിലും ക്രമേണ എല്ലാവരുടെയും താല്‍പര്യവും ഉത്സാഹവും പ്രകാരം എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ - EWA എന്ന പേരില്‍ ഒരു പ്രവാസി സംഘടന രൂപീകരിക്കപ്പെടുകയാണുടായത്.
 
വളരെ നാളായി പരസ്പരം കാണാതിരുന്ന സുഹൃത്തുക്കള്‍ക്ക് നേരിട്ടു കാണാനും സൌഹൃദം പങ്കിടുവാനും ഈ വേദി വളരെയധികം പ്രയോജനപ്പെടുകയുണ്ടായി. പരസ്പര സ്നേഹ സംഭാഷണങ്ങളും ആശയ സംവാദവും നടത്തി എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു എത്രയും വേഗം വീണ്ടും ഒരുമിച്ചു ചേരാമെന്ന വാഗ്ദ്ധാനത്തോടെ
 
എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ എടതിരിഞ്ഞിയുടെ കലാ സാംസ്ക്കാരിക മണ്ഡലങ്ങളില്‍ ഇടപെടുവാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും തീരുമാനിച്ചിട്ടുണ്ട്. ഇതു കൂടാതെ ഗള്‍ഫില്‍ താമസക്കാരായ എടതിരിഞ്ഞിക്കാരുടെ ഇടയില്‍ കലാ സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ നടത്താനും വിഷമ ഘട്ടങ്ങളില്‍ പരസ്പരസഹായങ്ങളെത്തിക്കലും സംഘടനയുടെ ലക് ഷ്യമായി  അംഗീകരിച്ചിട്ടുണ്ട്.
 
ഇനിയും ഇതു വരെ സംഘടനയുമായി ബന്ധപ്പെടാത്തവരായ എടതിരിഞ്ഞി പ്രവാസികള്‍ സംഘടനയുമായി ബന്ധപ്പെടാനും സഹകരിക്കുവാനും ഞങ്ങള്‍ അഭ്യര്‍ഥിച്ചുകൊള്ളുന്നു
 

                                                                                                  SocialTwist Tell-a-Friend